കറുപ്പിലെ യഥാർത്ഥ നായകൻ: ഇന്ദ്രന്‍സിന്റെ തകര്‍പ്പന്‍ പ്രകടനം; ദേശീയ അവാര്‍ഡ് വരെ പ്രവചിച്ച് പ്രേക്ഷകര്‍

0
Indrans Performance in Karuppu

Indrans Performance in Karuppu

Indrans Performance in Karuppu: സൂര്യ ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് സാധ്യതയെന്ന് സോഷ്യല്‍ മീഡിയ | the kerala canvas

മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തമായ കരിയര്‍ യാത്രകളിലൊന്നാണ് ഇന്ദ്രൻസ് എന്ന നടന്റെത്. കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലേക്ക് എത്തിയ അദ്ദേഹം പിന്നീട് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറി. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം അവതരിപ്പിച്ച ഗൗരവമുള്ള കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. Indrans Performance in Karuppu

ഇപ്പോഴിതാ തമിഴ് സിനിമയിലും അതേ പ്രകടന മികവ് ആവര്‍ത്തിച്ച് കൈയടി നേടുകയാണ് ഇന്ദ്രന്‍സ്. Suriya നായകനായി എത്തിയ പുതിയ തമിഴ് ചിത്രം ‘കറുപ്പ്’ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന പ്രകടനങ്ങളിലൊന്നായി മാറിയിരിക്കുന്നത് ഇന്ദ്രന്‍സിന്റേതാണ്.

‘കറുപ്പ്’ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സംവിധായകനും നടനുമായ ആർ ജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ആക്ഷനും ഇമോഷനും ഒരുമിച്ചുചേര്‍ന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

നടി അനഘ അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നത്. കഥയുടെ വികാരഭാരമുള്ള ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരെ ശക്തമായി സ്വാധീനിച്ചുവെന്നാണ് ആദ്യ ദിന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രേക്ഷകരും സിനിമാ നിരൂപകരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇന്ദ്രന്‍സിനെ പ്രശംസിച്ച് പോസ്റ്റുകള്‍ പങ്കുവെക്കുകയാണ്. ഉത്തരേന്ത്യന്‍ റിവ്യൂവേഴ്സും അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്. Indrans Performance in Karuppu

“കറുപ്പിലെ യഥാര്‍ഥ ഹീറോ ഇന്ദ്രന്‍സ്”

സിനിമ കണ്ട നിരവധി പ്രേക്ഷകര്‍ “കറുപ്പിലെ യഥാര്‍ഥ ഹീറോ ഇന്ദ്രന്‍സാണ്”, “എന്തൊരു സ്വാഭാവിക പ്രകടനം”, “ദേശീയ അവാര്‍ഡിന് അര്‍ഹമായ അഭിനയം” തുടങ്ങിയ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തുന്നത്.

ചിത്രത്തിന്റെ സംവിധായകനായ ആര്‍ ജെ ബാലാജിയും ചില പ്രശംസാപോസ്റ്റുകള്‍ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതോടെ ഇന്ദ്രന്‍സിന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു.

മലയാള സിനിമയ്ക്ക് പുറത്തും ശക്തമായ അഭിനേതാവെന്ന നിലയില്‍ ഇന്ദ്രന്‍സ് വീണ്ടും തെളിയിച്ചുവെന്ന വിലയിരുത്തലാണ് സിനിമാ ലോകത്ത് ഉയരുന്നത്.

സൂര്യയ്ക്ക് വലിയ തിരിച്ചുവരവാകുമോ ‘കറുപ്പ്’?

Indrans Performance in Karuppu

Suriyaയുടെ കരിയറില്‍ ഏറെ നിര്‍ണായകമായ സിനിമകളിലൊന്നായാണ് ‘കറുപ്പ്’ വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതിരുന്ന സൂര്യയ്ക്ക് ഈ ചിത്രം വലിയ തിരിച്ചുവരവാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിരീക്ഷണം.

ആദ്യ ദിന പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച അഭിപ്രായം ലഭിച്ചതോടെ രണ്ടാം ദിവസത്തേക്കുള്ള ബുക്കിംഗിലും വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആരാധകരുടെ ആവേശവും കുടുംബ പ്രേക്ഷകരുടെ പിന്തുണയും ചിത്രത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. Indrans Performance in Karuppu

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും

Indrans Performance in Karuppu

ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം തൃഷയുംയും സൂര്യയും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത്.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ലുക്കിലും മേക്കോവറിലുമാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആരാധകര്‍ക്കിടയില്‍ ഇത് വലിയ കൗതുകമുണ്ടാക്കിയിട്ടുണ്ട്.

സംഗീതവും താരനിരയും ശ്രദ്ധ നേടുന്നു

വൈറല്‍ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകന്‍ Sai Abhyankkarയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

Indrans Performance in Karuppu

ഇതിന് പുറമെ സ്വാസിക , ശിവദ, സുപ്രീത് റെഡ്ഡി, നാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വികാരങ്ങളും ആക്ഷനും കുടുംബബന്ധങ്ങളും ചേര്‍ന്ന കഥാപശ്ചാത്തലത്തോടെയാണ് ‘കറുപ്പ്’ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയിരിക്കുന്നത്. എന്നാല്‍ റിലീസിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച നേടുന്നത് ഇന്ദ്രന്‍സിന്റെ പ്രകടനമാണ് എന്നത് തന്നെ ചിത്രത്തിന്റെ വലിയ പ്രത്യേകതയായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed