Iran US Conflict: എണ്ണ രാഷ്ട്രീയവും ചരിത്രവും ചേർന്ന അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ യാഥാർത്ഥ്യം

0
Iran-US Conflict

Iran-US Conflict

Iran US Conflict: അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷം – എണ്ണ രാഷ്ട്രീയത്തിന്റെ നീണ്ട ചരിത്രം

ഇറാനെ ആക്രമിക്കുന്ന അമേരിക്ക .ഇറാനും അമേരിക്കയും തമ്മിലുള്ള ഇന്നത്തെ സംഘർഷങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രമുണ്ട്.
ഇന്ന് നമ്മൾ കാണുന്ന ഇറാന് മുൻപൊരു ജനാതിപത്യ രീതിയിൽ തിരഞ്ഞെടുത്തോരു ഭരണാധികാരി ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ .
എന്നാൽ അന്നത്തെ ഇറാന് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്തൊരു ഭരണ സംവിധാനവും പരാധികാരിയും ഉണ്ടായിരുന്നു . Iran US Conflict


ഇന്ന് എണ്ണ സമ്പത്തിനു വേണ്ടി അമേരിക്ക അക്രമം അഴിച്ചു വിടുമ്പോൾ ഇത് ആവർത്തിക്കപ്പെടുന്ന അമേരിക്കൻ അടിച്ചമർത്തലാണെന്ന് ചരിത്രം പറയുന്നു .
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം ഇന്ന് കാണുന്നതുപോലെ എപ്പോഴും ശത്രുതയോടെയായിരുന്നില്ല. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ ഈ രണ്ട് രാജ്യങ്ങളും രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങൾ പുലർത്തിയിരുന്നു. എന്നാൽ 1953-ലെ മൊസാദിഖ് സർക്കാരിന്റെ അട്ടിമറിയാണ് ഈ ബന്ധത്തിൽ വലിയ പൊട്ടലുണ്ടാക്കിയത്.
ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്ത ഭരണ കർത്തവ് ഇറാനിലെ എണ്ണ സമ്പത്ത് ആ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക എന്നതായിരുന്നു .

Iran US Conflict

1951-ൽ ഇറാനിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്നു മുഹമ്മദ് മൊസാദിഖ് (Mohammad Mosaddegh). അക്കാലത്ത് ഇറാന്റെ എണ്ണസമ്പത്ത് നിയന്ത്രിച്ചിരുന്നത് ബ്രിട്ടീഷ് കമ്പനിയായ ‘ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനി’ ആയിരുന്നു. ഇറാന്റെ മണ്ണിലെ ലാഭം മുഴുവൻ ബ്രിട്ടൻ കൊണ്ടുപോകുന്നതിനെ മൊസാദിഖ് എതിർത്തു.അദ്ദേഹം ഇറാന്റെ എണ്ണസമ്പത്ത് ദേശസാൽക്കരിച്ചു (Nationalization). അതായത്, എണ്ണയുടെ അധികാരം ഇറാന്റെ ജനങ്ങൾക്കായി അദ്ദേഹം തിരിച്ചുപിടിച്ചു.


ആ തീരുമാനം പലരിലും അസ്വസ്ഥത സൃഷിട്ടിച്ചു . മൊസാദിഖിന്റെ ഈ തീരുമാനം ബ്രിട്ടനെയും അമേരിക്കയെയും ചൊടിപ്പിച്ചു. ഇതിനെത്തുടർന്ന് അമേരിക്കൻ ചാരസംഘടനയായ CIA-യും ബ്രിട്ടന്റെ MI6-ഉം ചേർന്ന് മൊസാദിഖിനെ പുറത്താക്കാൻ ഒരു രഹസ്യ നീക്കം നടത്തി. ഇതാണ് ‘ഓപ്പറേഷൻ അജാക്സ്’ എന്നറിയപ്പെടുന്നത്.

ഇറാനിലെ എണ്ണ സമ്പത്ത് അന്ന് വരെ ഉപയോഗിച്ചിരുന്നത് പാശ്ചാത്യ എണ്ണ കമ്പനികൾ ആയിരുന്നു .കലാപങ്ങൾ കൃത്രിമമായി സൃഷ്ടിച്ചും സൈന്യത്തെ ഉപയോഗിച്ചും 1953-ൽ മൊസാദിഖ് സർക്കാർ പുറത്താക്കപ്പെട്ടു.


പകരം, അമേരിക്കയ്ക്ക് താല്പര്യമുള്ള മുഹമ്മദ് റെസ ഷാ പഹ്‌ലവിയെ ഒരു സ്വേച്ഛാധിപതിയായി ഇറാനിൽ വാഴിച്ചു.
ഷായുടെ ഭരണം അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒന്നായിരുന്നു. ജനങ്ങളെ അടിച്ചമർത്തിയും പാശ്ചാത്യ സംസ്കാരം അടിച്ചേല്പിച്ചും മുന്നോട്ട് പോയ ഷായ്‌ക്കെതിരെ ജനരോഷം ഇരമ്പി. 1979-ൽ അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ നടന്ന ഇറാനിയൻ വിപ്ലവത്തിലൂടെ ഷാ പുറത്താക്കപ്പെട്ടു. ഇതോടെയാണ് ഇറാൻ ഒരു ഇസ്‌ലാമിക് റിപ്പബ്ലിക്കായി മാറിയതും അമേരിക്കയുമായുള്ള ബന്ധം പൂർണ്ണമായും തകർന്നതും.

Iran US Conflict

ഇറാനിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾ ആ പഴയ എണ്ണ രാഷ്ട്രീയത്തിന്റെ തുടർച്ചയാണെന്ന് പറയാം .
സ്വയംഭരണാധികാരമുള്ള ഒരു രാജ്യം സ്വന്തം വിഭവങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തടയാൻ വൻശക്തികൾ ശ്രമിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇറാന്റെ ചരിത്രം.


ഇന്ന് ഇറാൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. 2025 ഡിസംബറിൽ തുടങ്ങിയ ജനകീയ പ്രക്ഷോഭം ഇപ്പോൾ രാജ്യത്തെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തിച്ചു .
സാമ്പത്തിക തകർച്ചയും വിലക്കയറ്റവുമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. ഇറാൻ്റെ കറൻസിയായ ‘റിയാൽ’ കൂപ്പുകുത്തി. 31 പ്രവിശ്യകളിലും പ്രതിഷേധം പടർന്നു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും പതിനായിരങ്ങൾ അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്.


2025 ഡിസംബർ മുതൽ ഇറാനിൽ ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭം ഇപ്പോൾ നിയന്ത്രണാതീതമായിരിക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരം ഇറാന് അവകാശപ്പെട്ടതാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച ചരിത്രമുള്ള അമേരിക്ക, വീണ്ടും ഇറാന് മേൽ ആക്രമണം നടത്തുമ്പോൾ ഇറാന്റെ എണ്ണസമ്പത്തും പ്രകൃതിവാതക ശേഖരവും കൈക്കലാക്കാൻ ഒരുങ്ങുന്ന നയതന്ത്രം തന്നെയാണ് എന്ന് പറയേണ്ടി വരും .

ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി. 2025-ൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങൾ മധ്യപൂർവ്വേഷ്യയിൽ വലിയ ആശങ്ക ഉയർത്തിയിരുന്നു.

ഇപ്പോൾ ഇറാൻ അമേരിക്കയുടെയും ഇസ്രായേലിന്റെയും സാമ്പത്തിക താൽപര്യങ്ങളെ ലക്ഷ്യമിടാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്, മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത ഉയർത്തികൊണ്ട്.

എണ്ണ രാഷ്ട്രീയത്തിന്റെ നീണ്ട നിഴൽ

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരങ്ങളിൽ ഒന്നാണ് ഇറാനിലുള്ളത്. അതിനാൽ തന്നെ മധ്യപൂർവ്വേഷ്യയിലെ ഊർജ്ജ രാഷ്ട്രീയത്തിൽ ഇറാൻ നിർണായക സ്ഥാനമാണ് കൈവരിക്കുന്നത്.

ചരിത്രം കാണിക്കുന്നത്, സ്വന്തം വിഭവങ്ങൾ സ്വന്തം ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രമിച്ച ഒരു രാജ്യത്തെ എങ്ങനെ വൻശക്തികൾ സമ്മർദ്ദത്തിലാക്കുന്നു എന്നതാണ്. മൊസാദിഖ് സർക്കാരിന്റെ അട്ടിമറി മുതൽ ഇന്നത്തെ സാമ്പത്തിക ഉപരോധങ്ങളും സൈനിക ഭീഷണികളും വരെ — ഇറാന്റെ രാഷ്ട്രീയ ചരിത്രത്തിൽ എണ്ണ രാഷ്ട്രീയത്തിന്റെ നിഴൽ ഇപ്പോഴും നിലനിൽക്കുന്നു.
ആണവപദ്ധതി: സംഘർഷത്തിന്റെ കേന്ദ്രം

ഇന്നത്തെ അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ പ്രധാന കാരണം ഇറാന്റെ ആണവപദ്ധതിയാണ്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാൻ ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുമ്പോൾ, ഇറാൻ അത് സമാധാനപരമായ ഊർജ്ജ ആവശ്യങ്ങൾക്കുള്ള പദ്ധതിയാണെന്ന് പറയുന്നു.

2015-ൽ ഇറാനും ലോക ശക്തികളും തമ്മിൽ ജോയിന്റ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (JCPOA) എന്ന ആണവ കരാർ ഒപ്പുവെച്ചിരുന്നു. ഈ കരാറനുസരിച്ച് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിയന്ത്രിക്കാൻ സമ്മതിക്കുകയും അതിന് പകരമായി സാമ്പത്തിക ഉപരോധങ്ങൾ കുറയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് അമേരിക്ക കരാറിൽ നിന്ന് പിന്മാറിയതോടെ സംഘർഷം വീണ്ടും ശക്തമായി.

Iran-US Conflict
Iran-US Conflict

പുതിയ സൈനിക സംഘർഷം

2025-ൽ ഇറാനിലെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണങ്ങൾ ഈ സംഘർഷത്തെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു. ഈ ആക്രമണങ്ങൾ ഇറാന്റെ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ട് തള്ളിയതായി അമേരിക്ക അവകാശപ്പെട്ടു.

2026-ൽ സംഘർഷം കൂടുതൽ രൂക്ഷമായി. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളെയും മിസൈൽ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അതിന് മറുപടിയായി ഇറാനും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതോടെ മധ്യപൂർവ്വേഷ്യ മുഴുവൻ യുദ്ധഭീതിയിൽ മുങ്ങി.

അതേസമയം ഹോർമുസ് കടലിടുക്കിൽ ഉണ്ടായ സൈനിക ഏറ്റുമുട്ടലുകളും ആഗോള എണ്ണവ്യാപാരത്തെ ബാധിച്ചു. ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ ഗതാഗതം നടക്കുന്ന ഈ കടലിടുക്ക് സുരക്ഷാ പ്രശ്നങ്ങളാൽ പ്രതിസന്ധിയിലായതോടെ ആഗോള വിപണിയിലും വലിയ ആശങ്ക ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *