‘ഗ്രൗണ്ടിലെ ദൈവം’ ആയി രാം ചരൺ; മാസ് ആക്ഷൻ വിസ്മയവുമായി ‘പെദ്ധി’ ട്രെയിലർ പുറത്ത്

0
Peddi Trailer

Peddi Trailer

Peddi Trailer Malayalam: ‘ഗ്രൗണ്ടിലെ ദൈവം’ ആയി രാം ചരൺ; മാസ് ആക്ഷൻ വിസ്മയവുമായി പാൻ ഇന്ത്യൻ ചിത്രം | the kerala canvas

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026 ജൂൺ 4 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ സ്കെയിലിലാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ആരംഭിച്ചിരിക്കുന്നത്. Peddi Trailer

മാസ് അവതാരത്തിൽ രാം ചരൺ

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’ എന്ന യുവാവായാണ് രാം ചരൺ എത്തുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം തുടങ്ങി വിവിധ കായിക മേഖലകളിൽ മികവ് തെളിയിക്കുന്ന ശക്തനായ കഥാപാത്രമാണ് ‘പെദ്ധി’.

“ഗ്രൗണ്ടിലെ ദൈവം” എന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ സ്ക്രീൻ പ്രസൻസ് തന്നെ ട്രെയിലറിന്റെ പ്രധാന ആകർഷണമായി മാറുന്നു. ആക്ഷനും വികാരനിർഭരമായ മുഹൂർത്തങ്ങളും ഒരുപോലെ ഉൾക്കൊള്ളുന്ന സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

Peddi Trailer

രാം ചരണിന്റെ വമ്പൻ ശാരീരിക പരിവർത്തനവും ശക്തമായ പ്രകടനവും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. താരത്തിന്റെ കരിയറിലെ ഏറ്റവും ഇന്റൻസ് കഥാപാത്രങ്ങളിലൊന്നായി ‘പെദ്ധി’ മാറുമെന്ന സൂചനകളും ട്രെയിലർ നൽകുന്നു.

മെഗാ കാൻവാസിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം

മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ നടന്ന വമ്പൻ ചടങ്ങിലാണ് ട്രെയിലർ ലോഞ്ച് സംഘടിപ്പിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ട്രെയിലർ പുറത്തിറങ്ങി. Peddi Trailer

ചിത്രം ഒരു സ്പോർട്സ് ഡ്രാമ മാത്രമല്ല, ശക്തമായ വികാരങ്ങളും പ്രതികാരവും സൗഹൃദവും പ്രണയവും ചേർന്ന ഒരു മാസ് എന്റർടെയ്‌നറായിരിക്കും എന്നതും ട്രെയിലറിൽ വ്യക്തമാണ്.

വിപുലമായ സെറ്റുകളും തകർപ്പൻ ആക്ഷൻ രംഗങ്ങളും സിനിമയുടെ ദൃശ്യ മികവ് ഉയർത്തുന്ന ഘടകങ്ങളാണ്.

Peddi Trailer

ജാൻവി കപൂർ – ശിവരാജ് കുമാർ കോമ്പിനേഷൻ ശ്രദ്ധ നേടുന്നു

ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നുണ്ട്.

രാം ചരൺ – ശിവരാജ് കുമാർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പെദ്ധി’ക്കുണ്ട്. Peddi Trailer

ഇതിന് പുറമെ ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Peddi Trailer

എ.ആർ. റഹ്മാന്റെ സംഗീതം ഇതിനകം ഹിറ്റ്

ഓസ്‌കർ ജേതാവായഎ.ആർ. റഹ്മാൻn ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ചിത്രത്തിലെ “ചികിരി ചികിരി”, “റായ് റായ് രാ രാ” എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും മ്യൂസിക് പ്ലാറ്റ്ഫോമുകളിലും വൈറലായി മാറിയിട്ടുണ്ട്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ ഗ്ലിംപ്സ്, മേക്കിംഗ് വീഡിയോ എന്നിവയും നേരത്തെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

വമ്പൻ സാങ്കേതിക സംഘവുമായി ‘പെദ്ധി’

ചിത്രം നിർമ്മിക്കുന്നത് വെങ്കട സതീഷ് കിലാരുവാണ്. വൃദ്ധി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയെ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം നിർവഹിക്കുന്നത് രത്നവേലു. എഡിറ്റിംഗ് നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

മാസ് കമ്മർഷ്യൽ ഘടകങ്ങളും ശക്തമായ കഥാപശ്ചാത്തലവും ഒരുമിച്ച് കോർത്തിണക്കുന്ന ചിത്രമായി ‘പെദ്ധി’ മാറുമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed